7.12.09

ഏഴു

രോഹിതിന്റെ മനസ്സിൽ ആകാംക്ഷ ഏറി വന്നു.രൊഹിത്‌ ഒന്നു കൂടി ഫോൺ ടയൽ ചെയ്തു.നോക്കുമ്പോൽ ഓരങ്ങെ നിറമുള്ള ചുരിദാർ ധരിച്ച പെൺക്കുട്ടി.ഒന്നേ നോക്കിയുള്ളു അവളെ.രോഹിത്‌.രൊഹിത്‌ കാൽചുവടുകൾ പിന്നിലേക്കാക്കി..പുറകിൽ വന്ന ഉണ്ണിയും രതീഷും രോഹിതിന്റെ മുന്നിലായി.രോഹിത്‌ ഉടനെ പതുക്കെ അവർ 2 പേരും അറിയാതെ പുറകിലേക്കോടി..അവിടെ മാറി പാർക്ക്‌ ചെയ്തിരുന്ന പാണ്ടി ലോറിയുടെ വലതു വശതായി ഒളിച്ചു നിന്നു.




രതീഷ്‌ നോക്കുമ്പോൾ തടിച്ച ഒരു പെൺക്കുട്ടി ചിരിച്ചു കൊണ്ടു നിൽക്കുന്നു.പുരാണത്തിലെ പൂതനയെ അനുസ്മരിപ്പിക്കുന്ന ഒരു പെണ്ണായിരുന്നു ടെസ്സ..അവൾ നടന്നു വരുമ്പോൽ ഭൂമി കുലുങ്ങുന്നുണ്ടോ എന്നു പൊലും അവർ 2 പേരും ശങ്കിച്ചു...അവൾക്കു തന്നെക്കാളും നീളമുണ്ടെന്നു ഉണ്ണിക്കു തോന്നി..എന്റമ്മോ...!!!!ഇതെന്താ സാധനം...അപ്പൊഴേക്കും അവൾ ഭൂമി കുലുക്കി കൊണ്ടു അവിടെ എത്തിയിരുന്നു.അവൾ അവരുടെ അടുതു വന്നു .എന്നിട്ടു രതീഷിനോടു ഹല്ലോ പറഞ്ഞു..രതീഷ്‌ എന്തോ അബതം പട്ടിയതു പോലെ അന്തിച്ചു നിന്നു....അപ്പോൾ സമചിതത്ത വീണ്ടെടുത്ത ഉണ്ണി അവളോടു പറഞ്ഞു..."ഇവനല്ല ..ദേ നിൽക്കുന്നു ആൾ" എന്നു പറഞ്ഞു പുറകോട്ടു നോക്കിയപ്പോൾ...അവിടെ ആടു കിടന്നിടത്തു പൂട പോലുമില്ല...പെട്ടന്നു ഉണ്ണി ഞെട്ടി പോയി..ചതിയൻ എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു ഉണ്ണി രതീഷിനേയും കൂട്ടി പുറകോട്ടു നടന്നു...ഈ മൈ%&$....എവിടെ പോയി എന്നു മന്നസ്സിൽ പറഞ്ഞു കൊണ്ടു ഉണ്ണി രോഹിതിന്നെ തിരക്കി നടന്നു...അവർ 2 പേരും നടന്നു പോയതു ലോറിയുടെ വലതു വശതു കൂടി ആയിരുന്നു...ഇടതു വശത്തു നിന്ന രോഹിത്‌ അവരെ കണ്ടുമില്ല....ഉണ്ണിയും രതീഷും രോഹിതിനെ കണ്ടു..അവർ പതുക്കെ രോഹിതിന്റെ കയ്യിൽ പിടിച്ചു കൊണ്ടു കിഡ്നാപ്‌ ചെയ്തു അവ്ലുടെ അടുത്തെത്തിച്ചു...

രോഹിതിന്റെ മനസ്സിൽ എല്ലാ സ്വപ്നങ്ങളും തകർന്നതിന്റെ ദു:ഖം വായിച്ചെടുക്കാൻ ഉണ്ണിക്കു കഴിഞ്ഞു...പക്ഷേ അവൻ അതു ഭാവിച്ചില്ല.അവന്റെ മനസ്സിൽ അപ്പോൾ ഒരു ക്രൂരമായ സന്തോഷം ഉണ്ടായിരുന്നു.....ഉണ്ണി ടെസ്സയോടായി പറഞ്ഞു.."ഇതാണു രോഹിത്‌...ഇനി നിങ്ങളായി നിങ്ങളുടെ പാടായി'.എന്നു പറഞ്ഞു കൊണ്ടു നടന്നു...ടെസ്സ ഒരു ചിരിയോടെ രോഹിതിനെ മാസ്സായുടെ ഉള്ളിലേക്കു ക്ഷണിച്ചു..രോഹിത്‌ ഉണ്ണിയെയും രതീഷിനെയും കൂടെ വരാൻ നിർബന്ധിച്ചെങ്കിലും അവർ വലിഞ്ഞു...അവർ 2 പേരും കൂറ്റി പുക വലിക്കാനായി മാസ്സായുടെ പുറകിലേക്കു നടന്നു...രോഹിതിനോടായി ഉണ്ണിയുടെ ഒരു ഉപദേശവും..."ഞങ്ങൾ 2 പേർ ഇവിടെ പുറത്തു നിൽക്കുന്നുണ്ടു...2 പെരും അതു മറക്കരുതു...രോഹിതിനു സങ്കടം വന്നു......

20.11.09

ആറു

ശരതിന്റെ ചിരി കണ്ടപ്പോഴേ രോഹിതിനു മനസ്സിലായി..ഉണ്ണി വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞിട്ടുണ്ടെന്നു..രോഹിത്‌ കൂടുതൽ എന്തെങ്ങിലും ശരത്‌ ചോദിക്കുമോ എന്നു വിചാരിച്ചു..അപ്പോൾ ശരത്‌ പറഞ്ഞു "നീയല്ലേ അവളെ കാണാൻ പോയതു..എന്തു പറ്റി എന്നിട്ടു"?..എല്ലാം അറിഞ്ഞിട്ടു അറിയാതെ ഉള്ള ഭാവം..കൊള്ളാം "ഇവൻ ആ കള്ള ഉണ്ണിയുടെ കൂട്ടുകാരൻ തന്നെ'  എന്നു രോഹിത്‌ മനസ്സിൽ കരുതി...രോഹിത്‌ ചെരിയ ഒരു കള്ള ചിരിയോടെ ശരതിനൊടു പറഞ്ഞു..'അതേ.എനിക്കു വേണ്ടി ആണു കാണാൻ പോയതു"..ശരത്‌ പറഞ്ഞു.."അളിയാ കഥ മുഴുവൻ പറ..."..
രോഹിതിനു മനസ്സിലായി ഇനി രക്ഷ ഇല്ലെന്നു..രോഹിത്‌ പറഞ്ഞു തുടങ്ങി..ഒരു ഗോൾട്‌ ഫിൽറ്ററിനു കൂടി തിരി കൊളുതിയതിനു ശേഷം..

രോഹിത്‌ പുതിയ നോകിയ 1100 എടുതതിനു ഷേഷം ഒരു ദിവസം ഒരു മിസ്കാൾ വന്നു...രോഹിത്‌ അതിലേക്കു തിരിച്ചു ഒരു മിസ്കാൾ കൊടുതു..അപ്പൊൾ തിരിച്ചു ഒരു കോൾ വന്നു...ഒരു കിളിനാദം....ഇതാരാണെന്നു ചോദിച്ചു കൊണ്ടു...രോഹിത്‌ തിരിച്ചു ചോദിച്ചു അപ്പുറത്താരാണെന്നു..അവൾ പറഞ്ഞു "ടെസ്സ" എന്നു...രോഹിത്‌ പറഞ്ഞു ആളെ മനസ്സിലായില്ലെന്നു...അവൾ നംബർ തെറ്റി വിളിച്ചതാണെന്നു പറഞ്ഞു കാൾ കട്ട്‌ ആക്കി..രോഹിതിനു ഒരു രസം തോന്നി പിന്നെയും മിസ്കാൾ അടിച്ചു..അവൾ വീണ്ടും വിളിച്ചു.അവർ പരിചയപെട്ടു..പെട്ടന്നു നല്ല ഒരു സൗഹ്രദം അവരുടെ ഇടയ്ക്കു ഉടലെടുതു...അവൾക്കു പഠിക്കുവാൻ കൂടുതൽ ഉള്ളപ്പോൾ രോഹിതിനെ അവൾ രാവിലെ വിളിച്ചെഴുന്നെൽപ്പിക്കാൻ ഏർപ്പാടാക്കി..അവർ തമ്മിൽ ഉള്ള സൗഹ്രദം വളർന്നു...
ഒരു ദിവസം അവർ തമ്മിൽ കാണാൻ തീരുമാനിച്ചു...ടെസ്സ അവളെ കുറിച്ചു പറഞ്ഞതു അവൾ ഒരു ബി.ഡി.എസ്‌ വിദ്യാർത്ഥിനി ആണെന്നാണ്ണു.രോഹിതിനു അത്ര മാത്രമെ ടെസ്സയെ കുറിച്ചറിയൂ..അങ്ങനെ അവർ തമ്മിൽ കാണാൻ ഉള്ള ദിവസം തിരഞ്ഞെടുതു..ഐ.വി യുടെ അന്നു.ഉണ്ണിയുടെ ർറൂമിൽ കുളിക്കാൻ പോയ അന്നു അവൾ രോഹിതിനോടു 'മാസ്സാ" യിൽ വരാൻ പറഞ്ഞു...അതു വടശ്ശേരി ബസ്‌ സ്റ്റാണ്ടിന്റെ അടുതുള്ള ഒരു റെസ്റ്റാറന്റ്‌ ആണു...രോഹിതിന്റെയും ഉണ്ണിയുടെയും കൂടെ അന്നു രതീഷും ഉണ്ടായ്‌രുന്നു...അവർ എസ്‌.എം.ആർ.വി ർറൂമ്മിൽ പോയി കുളിച്ചു...രോഹിതിന്റെ മനസ്സിൽ എങ്ങനെ കൂടുതൽ സുന്ദരൻ അകാമെന്നായിരുന്നു...അവളെ കാണാൻ പോകുന്നു ആദ്യമായിട്ടു...ശബ്ദം മാത്രം കെട്ടിട്ടുള്ള ഒരു പെൺകുട്ടി...രോഹിത്‌  കുളിച്ചു കഴിഞ്ഞപ്പൊൾ അവൾ വിളിച്ചു....

അഞ്ച്‌

രോഹിതിനു പുതിയ റൂമിനോടു പൊരുത്തപ്പെടാൻ എന്തോ ബുദ്ധിമുട്ടു തോന്നി എല്ലാവരും കണ്ടു പരിചയിച്ചവരിൽ നിന്നും വ്യത്യാസം ഉള്ളവരാണെന്നു തോന്നി.രോഹിത്‌ പതുക്കെ നടന്നു ടെറസിന്റെ എതിർവ്വശം ഉള്ള സ്ഥലത്തു ഒരു പുകയും കത്തിച്ചു പോയി ഇരുന്നു.രോഹിതിന്റെ മനസ്സിലൂടെ കുറെ ചിന്തകൾ കടന്നു പോയി..
രോഹിത്‌ ഓർത്തു...ഇപ്പൊൾ ഈ സിഗരെട്ട്‌ വലിക്കുമ്പോൾ എന്തു സുഖം തോന്നുനു...പ്രശ്നങ്ങൾ എല്ലാം ഈ പുക പോലെ പോയിരുന്നേൽ എത്ര നന്നായേനെ...അവിടെ ഇരുന്നാൽ റോഡ്‌ കാണാം...സൺ കോളേജിലേക്കുള്ള റോഡ്‌..ഒരാഴ്ച അവിടെ പഠിച്ചു...പക്ഷേ ജീവിതം ഇനി ഉദയായിലും...കോളേജിനു എന്നെ മടുത്തത്താണോ...അതോ??...
3-4 പുക കൂടി എടുതപ്പോൾ...അപ്പുറതു ആരോ നിന്നു ഫോൺ വിളിക്കുനതു കണ്ടു...ഇരുട്ടായിരുന്നതു കൊണ്ടു ആരാണെന്നു മനസ്സിലായില്ല...ഒരു പുക കൂടി എടുത്തിട്ടു രോഹിത്‌ പതുക്കെ എഴുന്നെട്ടു നോക്കി...ശരത്‌ ആയിരുന്നു അതു...ഏതോ പെണ്ണിനെ വിളിച്ചു പഞ്ചാര അടിക്കുകയാണെന്നു തോന്നി..തനിക്കും വിളിക്കാൻ ഒരു പെണ്ണുണ്ടു...പക്ഷേ ബാലൻസ്‌ ഇല്ലാതെ വിളിക്കാൻ 'എയെർസെല്ല്' കാർ സമ്മതിക്കിലല്ലോ...പറഞ്ഞിട്ടു കാര്യമില്ലാ...
രോഹിതിനെ അപ്പൊൾ ശരത്തും കണ്ടിരുന്നു...
ശരത്‌ ഫോൺ കട്ട്‌ ചെയ്തിട്ടു രോഹിതിന്റെ അടുതെക്കു വന്നു...ശരതിന്റെ കയ്യിൽ ബീയ്‌ർ കുപ്പി അപ്പൊഴും ഉണ്ടായിരുന്നു..അവൻ രോഹിതിനെ നോക്കി ചീരിച്ചു..എന്നിട്ടു ചോദിച്ചു "നീ നേരത്തെ ഇവിടെ വന്നിട്ടുണ്ടല്ലേ..ഉണ്ണിയുടെ കൂടെ??"...രോഹിത്‌ പറഞ്ഞു "വന്നിട്ടുണ്ടു..ഐ.വിക്കു പോയപ്പോൾ..കുളിക്കാൻ വേണ്ടി"...അപ്പോൾ അന്നു ആ പെണ്ണിനെ കാണാൻ നീയും പോയിരുന്നോ??
രോഹിത്‌ ചിരിച്ചു...എന്നിട്ടു മനസ്സിൽ ഓർത്തു..'ആ കോപ്പൻ ഇവിടെയും എന്നെ നാറ്റിച്ചോ'???

19.11.09

നാലു

അപ്പോൾ ശരത്‌ അങ്ങോട്ടു വന്നു..അവൻ രോഹിതിനോടു ചോദിച്ചു...'നീ വെള്ളമടിക്കുമല്ലോ..അല്ലേ"?..രോഹിത്‌ അതേ എന്ന രീതിയിൽ തലയാട്ടി..ഉണ്ണി പറഞ്ഞു"ർറൂമിന്റെ എതിർവ്വശത്തു ബാർ ഉണ്ടു...എപ്പോഴും അതു കൊണ്ടു വെള്ളമടി കാണും...രോഹിത്‌ ചിരിച്ചു...
അപ്പോൾ മെല്വിൻ പറഞ്ഞു.."ഇണ്ണയ്ക്കും തണ്ണിയാ?ശരി മചാൻ...വെയ്റ്റ്‌ പണ്ണു .നാനും വരേൻ" എന്നു പറഞ്ഞു പുറത്തെക്കു പോയി...
പിന്നെ കാഷ്‌ എല്ലാം ഇട്ട്‌ വെള്ളം വാങ്ങിക്കാൻ വേണ്ടി പോയി...5 ബീയറും പിന്നെ ഒരു പയന്റും വാങ്ങി..ശരത്‌ ർറൂം ആകെ മൊതം ഒരു ബാർ പോലെ ആക്കി...അവൻ സീറോ വാട്ട്‌ ബൾബ്‌ ഓൺ ആക്കി.മറ്റുള്ള വെളിചമെല്ലാം കെടുതി..സന്തോഷും കാർത്തിക്കും ഒഴികെ എല്ലരും ബീയർ കുടിച്ചു..പതുക്കെ പയന്റും അകതാക്കി...കാർത്തിക്‌ വെള്ളമടിക്കില്ല...അവന്റെ പ്രധാന ഹോബ്ബി പെമ്പിള്ളേരെ ഫോൺ വിളിച്ചു പഞ്ചാര അടി ആണു...അതൊരു കല തന്നെ ആണു...;)ആ കലയെ കുറിച്ചു പിന്നീടു പറയാം

പതുക്കെ സിപ്‌ ചെയ്തു റോയൽ ആയി വെള്ളമടിക്കണം എന്നാണു ശരതിന്റെ അഭിപ്രായം...ശരത്‌ പതുക്കെ ഒരു റോയൽ കുടിയനെ പോലെ ഇരുന്നു ബീയർ കുടിച്ചു...ഉണ്ണിയും രോഹിതും കൂടി ബീയറും പിന്നെ പയന്റും കുടിച്ചു തീർത്തു..സഞ്ചയ്യും കുടിച്ചു തീർത്തു...അങ്ങനെ എസ്‌.എം.ആർ.വിയിലെ വെള്ളമടി ദിവസങ്ങൾ രോഹിതിനു വേണ്ടി ആരംബിച്ചു,,,വരാൻ പോകുന്ന ഭീകരമായ വെള്ളമടികൾക്കു അങ്ങനെ തുടക്കമായി....സന്തോഷ്‌ അപ്പോൾ പുറതു പോയി പറോട്ടയും ചിക്കെനും പോയി വാങ്ങിച്ചു കൊണ്ടു വന്നു...എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി...അപ്പോൾ കാർത്തിക്‌ ഫോൺ വിളി മതിയാക്കി പതുക്കെ അകത്തെക്കു വന്നു...ഒരു കള്ളച്ചിരി ഉണ്ടായിരുന്നു അവന്റെ മുഖത്തു..വന്ന ഉടനെ..ശരതിനെ ഫോണിൽ എന്തോ കാണിച്ചു.......

18.11.09

കടലാസുത്തോണിയിലേക്കു......

ഇപ്പോൾ എസ്‌.എം.ആർ.വി യിലെ ആ റൂമിലെ എല്ലാവരെയും കുറിച്ചു ഒരു പരിചയം ആയി കഴിഞ്ഞല്ലോ..അല്ലേ?ഇനി ഞാൻ എന്നെ ഷെരിക്കും പരിചയ്പ്പെടുത്താം കുറച്ചു വരികളിൽ..ഞാൻ രോഹിത്‌..ഒരു പാവം കോട്ടയംക്കാരൻ..+2 കഴിഞ്ഞു വീട്ടുകാരുടെ നിർബന്ധത്തിൽ എഞ്ചിനീയറിങ്ങിനു ചേർന്ന ഒരാൾ.+2വിനു 80% ലേറെ മാർക്ക്‌ ഉണ്ടായിരുന്നുവത്രെ...ആദ്യ 2 സെമസ്റ്റർ എക്സാമിനു അരിയർ ഒന്നുമ്മില്ലാതെ പാസ്സ്‌ ആയി...പക്ഷെ..3 &4 സെമെസ്റ്ററിൽ അറീയറുകളുടെ അയ്യരുക്കളി ആയിരുന്നു...എല്ലാം കൂടി 9 എണ്ണം..വീട്ടുകരോടു എല്ലവരെയും പോലെ അറീയറുകളുടെ എണ്ണം പറയാത്ത മറ്റൊരു മിടുക്കൻ....
വിദ്യാർത്ഥി ജീവിതം  ഇനി ആഘോഷിച്ചു തീർക്കാൻ ഒന്നുമില്ലാതെ എല്ലാതിലും കൂട്ടായുണ്ടായിരുന്ന ഉണ്ണിയൊടൊപ്പം താമസം തുടങ്ങാൻ വന്നവൻ...ഇനിയാണു രോഹിതിന്റെ ജീവിതം ഷെരിക്കും തുടങ്ങാൻ പോകുന്നതും..എസ്‌.എം.ആർ.വി യുടെ വഴിയോര വെളിചത്തിൽ ടെറസ്സ്‌ ക്രിക്കറ്റ്‌ കളിയും,പിന്നെ കുരേ വെള്ളമടിയും,പിന്നെ കുറേ കുസ്രുതിത്തരങ്ങളും,പിണക്കങ്ങളുമായുള്ള 1.5 വർഷത്തെ ഒരൽപ്പം വേദനിപ്പിക്കുന്നതും,രസിപ്പിക്കുന്നതുമായ ചില സംഭവങ്ങൾ ആണു ഈ കടലാസുത്തോണി...

പഠിത്തം ഒഴികെ മട്ടെല്ലാം ഇവിടെ ഉണ്ടു...പിന്നെ വല്ലപ്പൊഴും വരുന്ന കുറച്ചു ചുള്ളന്മാരും.....
കടലാസുത്തോണി പോകുന്ന ലാഘവതോടെ ജീവിതത്തെ സമീപിച്ച കുറച്ചു ചുള്ളന്മാരുടെ കഥ...
നമുക്കു തുടങ്ങാം.......

മൂന്ന്

രോഹിതും ഉണ്ണിയും അകത്തെക്കു കയറി.ആകെ അലങ്കോലപെട്ട്‌ കിടക്കുന്ന മുറി..എന്തിനോ വേണ്ടി എന്നതു പോലെ ടി.വീ പ്രവർത്തിക്കുന്നുണ്ടു..ആരൊക്കെയോ കുറച്ചു പെർ ആ ർറൂമിൽ ഉണ്ടു..കൂടുതലും തമിഴ്‌ പയ്യന്മാർ ആണ്ണെന്നു തോന്നി രോഹിതിനു..ഒരാളെ മാത്രം മനസിലായി....ഒടിയൻ എന്നു കൊളേജിൽ പരക്കെ അറിയപ്പെടുന്ന സഞ്ജയ്‌..ഒരു കാവി മുണ്ടും ഉടുതു...ഷർട്ടിനോടു അലർജി ഉണ്ടോ എന്നു തോന്നിക്കുന്ന വിധം അവൻ ഇരിക്കുന്നു..അവൻ രോഹിതിന്റെ അടുത്തു വന്നു പറഞ്ഞു.."അളിയ..എന്താടാ താമസിച്ചേ?"
അതിനു മറുപടി പറഞ്ഞതു പക്ഷേ ഉണ്ണി ആയിരുന്നു..
‍്‌&*&*&​‍്‌...എക്സാം...ഒരു കോപ്പും അറിയതില്ലായിരുന്നു...പിന്നെ ബുക്ക്‌ തുറന്നു വച്ചു എഴുതി...
4 എണ്ണം ഇല്ലായിരുന്നോ??...അതു കൊണ്ടു ഒരു സമയം ആയി...ഈ കോപ്പൻ വന്നപ്പൊഴെക്കും ഒരു സമയം ആയി"രോഹിതിനെ ചൂണ്ടി കാണിച്ചു കൊണ്ടു ഉണ്ണി പറഞ്ഞു...
അപ്പോഴെക്കും...അടുത മുറിയിൽ നിന്നും അഴിഞ്ഞു വീഴാറായ മുണ്ടും മടക്കികുതിക്കൊണ്ടു ഒരു മനുഷ്യൻ ഓടി വന്നു...ഉണ്ണി രോഹിതിനു അയാളെയും പരിചയപ്പെടുത്തി..ഇതാണു ഞാൻ പറയാറുള്ള സന്തോഷ്‌ ചേട്ടൻ...
പിന്നെ തമിഴ്‌ പയ്യന്മാരെ ഒരൊരുതരെയുമായി പരിചയപ്പെടുത്തി..മെല്വിൻ,മുഖി അങ്ങനെ കുറച്ചു പേർ...ഇവരെല്ലാം സൺ കോളെജിലെ വിദ്യാർത്ഥികളാണു...സൺ കോളെജ്‌..രോഹിത്‌ പഠിക്കുന്ന ഉദയ കോളെജിന്റെ തന്നെ വേറേ ഒരു കോല്ലെജെ ആണു..എല്ലാരും കമ്പ്യൂട്ടർ സയൻസ്‌ വിദ്യാർത്ഥികളാണു..അവരെല്ലാം പുതിയ എസ്‌.എം.ആർ.വി റൂമിലെ പുതുമുഖത്തെ പരിചയപ്പെട്ടു...

17.11.09

രണ്ട്‌

വൈകിട്ട്‌ 6 മണി ആയപ്പോൾ ഉണ്ണിയും രോഹിതും വടശ്ശേരിയിൽ എത്തി...
"അപ്പൂപ്പന്റെ" കടയിലെ ഉണ്ണിക്കു ഇഷ്ടപെട്ട 'കടുപ്പവും പഞ്ചസാരയും കൂട്ടി ഒരു ചായ കുടിച്ചു..എന്നിട്ട്‌ എസ്‌.എം.ആർ.വി യിലെ ബാച്ചിലേർസ്‌ ടെനിലേക്കു യാത്ര തുടങ്ങി....രോഹിത്‌ ഓർത്തു...ആദ്യമായിട്ടല്ല ആ ർറൂമിലേക്കു പോകുന്നതു...ഇതിനു മുൻപു ഉണ്ണിയൊടൊപ്പം ഒരിക്കൽ വന്നിട്ടുണ്ടു..കോളെജിൽ നിന്നും ഐ.വി(ഇന്റസ്റ്റ്രിയൽ വിസിറ്റ്‌) നു പോയ അന്നു...അന്നു രതീഷും ഉണ്ടായിരുന്നു...അന്നാണു അവളെ കാണാൻ പോയതു.."ടെസ്സ"....

  എന്നിട്ടു രോഹിത്‌ പതുക്കെ ചിരിച്ചു...അപ്പോൾ ഉണ്ണി ചോദിച്ചു "എന്താട'?...ഒന്നുമില്ല എന്നു രോഹിത്‌ മറുപടിയും കൊടുത്തു...ഒരഞ്ചു മിനിറ്റ്‌ കൊണ്ടു അവർ ആ മുറിയിൽ എത്തി..ഒരു വലിയ ഗേറ്റ്‌....അതു ഉണ്ണി തുറന്നു..മുകളിലേക്കുള്ള പടികൾ ഉണ്ണി കയറി...പുറകെ രോഹിത്തും...പടിയുടെ മുകളിൽ ആയപ്പോൽ ഒരുതൻ വെള്ള മുണ്ടും ഉടുത്തു 1100 നോകിയ ഫോണും കൊണ്ടു നിൽക്കുന്നുടായിരുന്നു...ഒരൽപ്പം കഷണ്ടി ഉണ്ടു..കട്ടി മീശയും..അവൻ ഫോണിൽ സംസാരിച്ചു കൊണ്ടു തന്നെ ഉണ്ണിയെയും രോഹിതിനെയും നോക്കി ഒരു ചെരിയ ചിരി...എന്നിട്ടു ഫോൺ-ഇൻ-പ്രോഗ്രാം തുടർന്നു കൊണ്ടിരുന്നു....

  ഉണ്ണി പറഞ്ഞു...അതാണു 'കാർത്തിക്‌"...നീ കണ്ടിട്ടുണ്ടല്ലോ അന്നു..എപ്പോഴും ഫോണിൽ ആണു...
.രോഹിത്‌ ഒന്നു മൂളി...ഒരു ടെറസ്സിൽ ആണു നിൽക്കുന്നതു...അവിടെ ഒരു മുറിയും...ഉണ്ണി രോഹിതിന്റെ മുന്നിലായി നടന്നു...നോക്കുമ്പോൾ ചെരിപ്പുകൾ കുന്നുക്കൂടി ഇട്ടിരിക്കുന്നു....രോഹിത്‌ ഓർത്തു.."ബാറ്റാ ഷൂ കടയിൽ പൊലും കാണില്ല ഇത്രയും ചെരുപ്പുകൾ"...അത്രയ്ക്കും വൃത്തി ആയിരുന്നു അവിടെ....

ഒന്നു

നാഗർക്കോവിലിലേക്കുള്ള ബസ്സിൽ ഇരിക്കുമ്പോൾ രോഹിതിന്റെ ആലോചന പുതിയ മുറി എങ്ങനെ ആയിരിക്കും എന്നതു മാത്രം ആയിരുന്നു..3/4 മണിക്കൂർ എടുതു മാർത്താണ്ടതിൽ നിന്നും നാഗെർകോവിലിൽ എത്താൻ..ഇന്നു ഇന്റർനൽ എക്സാംസിന്റെ റീറ്റെസ്റ്റ്‌ ഉള്ള ദിവസം ആന്നു..ശനിയാഴ്ച ആണേലും കോളേജ്‌ തുറക്കും..ഇന്നു കോപ്പി അടിച്ചു എങ്ങിലും പരീക്ഷ പാസ്സ്‌ ആകണം അല്ലെൽ നൈറ്റ്‌ ക്ലാസ്സിനിരുന്നു മരിക്കും .ഉറപ്പു..

  ഒരു ദിവസം തന്നെ തോറ്റ 4 വിഷയവും എഴുതണം.കോപ്പി അടിചാണെലും ജയിക്കണം...മടുത്തു...എഞ്ചിനീയർ ആകും അത്രെ..എഞ്ചിനീയർ...വല്ല ഇഞ്ചിനീരെങ്ങിലും ആയാൽ മതിയായായിരുന്നു എന്നു മനസ്സിൽ സ്വയം ഷപിച്ചു കൊണ്ടു രോഹിത്‌ ബസ്സിന്റെ പുറതെക്കു നോക്കി...എന്റമ്മോ..ഉണ്ണിയെ വിളിക്കാൻ മറന്നു...പെട്ടന്നു പോക്കറ്റിൽ നിന്നും 1100 നോകിയ മൊബൈൽ എടുത്തു...നമ്പർ ടയൽ ചെയ്തു...ഒഹ്‌ കിട്ടി..രോഹിത്‌ ചോദിച്ചു "എടാ നീ എവിടെയാണു?ഞാൻ ബുസ്സ്റ്റാന്ദിൽ എത്തി"ഉണ്ണി പറഞ്ഞു "നീ ഇറങ്ങി സ്റ്റാൻഡിന്റെ മുന്നിൽ വാ" ..ഞാൻ അവിടെ ഉണ്ടു..
രോഹിത്‌ ബസ്സിൽ നിന്നും ഇറങ്ങി ബാഗും പിടിച്ചു കൊണ്ടു നേരെ നടന്നു..ഒഹ്‌!ഉണ്ണി ഒരു സിഗരെറ്റും വലിച്ചു നിൽക്കുന്നു...കയ്യിൽ മൊത്തം ചരടാനു അവന്റെ..കഴുത്തിൽ ഒരു രുദ്രാക്ഷ മാലയയും..കണ്ടാൽ ഒരു സന്യാസി ആണെന്നു തോന്നും.. തലമുടി ആകെ മൊത്തം ചുരുണ്ടു വെട്ടാതെ ഇട്ടിരിക്കുന്നു...ഷർട്ടിന്റെ ഒരു ബട്ടൻസ്‌ തുറന്നിട്ടിരിക്കുന്നു..
ഒഹ്‌!ഒരു ജന്മം തന്നെ..
രോഹിത്‌ നടന്നു ഉണ്ണിയുടെ അടുത്തേക്കെത്തി....
'അളിയാ" എന്നു പറഞ്ഞു ഉണ്ണി രോഹിതിനെ ചെറുതായി കെട്ടിപിടിച്ചു...എന്നിട്ടൊരു ചോദ്യം "എവിടെ പോയി കിടക്കുകയായിരുന്നട "​‍്‌&^$&*&*​‍്‌"
എത്ര നേരമായി നിന്നെ നോക്കി നിൽക്കുന്നു?എഡ എക്സാം എഴുതണ്ടേ?രോഹിത്‌ പറഞ്ഞു "വേണം"
നീ എന്തെങ്ങിലും പഠിച്ചോ?" "ഇല്ല" ഉണ്ണി പറഞ്ഞു.."ഇന്നലെ അടിച്ചു പിമ്പിരി ആയിരുന്നു...കുടിച്ച ബീയറുകളുടെ എണ്ണം പോലും ഓർമയില്ല...പിന്നെ നീ കുറച്ചു ദിവസത്തെക്കു മാത്രം താമസിക്കാൻ വന്നിരിക്കുന്നു എന്നാണു മറ്റെവന്മാരോടു പറഞ്ഞിരിക്കുന്നതു...സഞ്ചയ്ക്കു മാറ്റ്രമെ അറിയൂ സത്യം...നീ വാ"...എന്നിട്ടു നടന്നു..അപ്പോൾ എതിരെ വേറേ ഒരു പയ്യൻസ്‌ വരുന്നതു കണ്ടു...അപ്പോൾ ഉണ്ണി പറഞ്ഞു "ഇതാണു ഞാൻ പറഞ്ഞ ശരത്‌..."
അവനും ആകെ മൊത്തം ഉണ്ണിയെ പോലെ തന്നെ..കണ്ണൊക്കെ കലങ്ങിയിരിക്കുന്നു..തലേദിവസം വെള്ളമായിർന്നു അവനും എന്ന് രോഹിതിനു തോന്നി...ഉണ്ണി രോഹിതിനെ ശരത്തിനു പരിചയപ്പെടുത്തി കൊടുതു..."ഇതാനു ഞാൻ പറഞ്ഞ രോഹിത്‌..എടാ നീ ഒരു ഹെൽപ്‌ ചെയ്യാമോ?ഇവന്റെ ബാഗു ഒന്നു റൂമിൽ കൊണ്ടു വയ്ക്കാമോ?ഇപ്പൊഴെ ലേറ്റ്‌ ആയി..കോളെജിൽ പോകണം..എക്സാം ഉണ്ടു
ശരത്‌ രോഹിതിന്റെ ബാഗും വാങ്ങി തിരിച്ചു നടന്നു...രോഹിതും ഉണ്ണിയും അടുത്ത ബസ്സിൽ കയറി ജയിൽ (കോളേജ്‌)ലേക്കും....